Sunday 29 December 2013


ഏജീസ് ഓഫീസ് എന്‍.ജി.ഓ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെ ഭരണഘടനയുടെ 311(2)(c) വകുപ്പ് ദുരുപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രപതി സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സ: എന്‍.ബി. ത്രിവിക്രമന്‍ പിള്ള നിര്യാതനായിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു. അറുപതുകളിലും എഴുപതുകളിലും ഏജീസ് ഒഫീസില്‍ നിലനിന്നിരുന്ന അടിമസമാനമായ അന്തരീക്ഷത്തില്‍ നിന്നും അന്തസ്സും അഭിമാനവും ഉള്ളവരായി ജീവനക്കാരെ മാറ്റിത്തീര്‍ത്ത നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു രാജ്യസുരക്ഷയ്ക്ക് അപകടം എന്ന കുറ്റം ചുമത്തി 1972 ഏപ്രില്‍ 22-ന് സഖാവിനെയും സ: പി.ടി. തോമസിനെയും പിരിച്ചുവിട്ടത്. സഖാവിന്റെ സേവനങ്ങളെയും ജീവിതത്തെയും അനുസ്മരിക്കുന്നതിനായി ഇന്ന് ഉച്ചക്ക് 1.15-ന് ഏജീസ് ഓഫീസ് ആഡിറ്റ് ആന്റ് അക്കൌണ്ട്സ് അസോസിയേഷന്‍ ഹാളില്‍ അനുസ്മരണയോഗം ചേരുന്നു.


തൃശൂര്‍ ബ്രാഞ്ച് അസോസിയേഷന്‍ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് 1997 ഏപ്രില്‍ 3 ന് സ.എന്‍.ബി.ത്രിവിക്രമന്‍ പിള്ള നടത്തിയ പ്രസംഗത്തില്‍ നിന്ന്.